Monday, April 27, 2026
Latest:
Kerala

എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു: കെ.എസ്.യു

Spread the love

തൃശൂർ ശ്രീ കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നായിരുന്നു കെ.എസ്.യുവിൻ്റെ ആവശ്യം. കേരളവർമ്മയിൽ ജനാധിപത്യത്തെ അടിമറിക്കുന്ന സമീപനമാണ് എസ്.എഫ്.ഐ സ്വീകരിച്ചത് എന്നും കെ.എസ്.യു വാർത്താകുറിപ്പിലൂടെ അറിയിച്ചു.