Kerala

എക്‌സാലോജിക് വിവാദം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Spread the love

മാസപ്പടി വിവാദം വീണ്ടും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം അടിയന്തര പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

അടിയന്തരപ്രമേയ നോട്ടീസ് ചട്ടവിരുദ്ധമെന്ന് സ്പീക്കർ. നോട്ടീസ് ചട്ടവിരുദ്ധമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കോടതിയുടെ മുന്നിലുള്ള വിഷയം പരിഗണിക്കാൻ സാധിക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി ലഭിക്കാതെ വന്നതോടെ ബാനറുയർത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

ഗൗരതരമായ ക്രമക്കേടുകൾ ഈ കമ്പനി നടത്തിയതായി അന്വേഷണങ്ങളിൽ പറയുന്നുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിയ്‌ക്കെതിരെയും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് വിഡി സതീശൻ പറഞ്ഞു.