Sunday, January 19, 2025
Latest:
Kerala

കോഴിക്കോട് ഒരു കുടുംബത്തിലെ 5 പേരെ കാണാനില്ലെന്ന് പരാതി

Spread the love

കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന് പരാതി. കൂരാച്ചുണ്ട് എരപ്പാം തൊടി മധുഷെട്ടിയുടെ ഭാര്യയും മക്കളും, ബന്ധുക്കളെയുമാണ് കാണാതായത്. കഴിഞ്ഞ മാസം 20 തിയതിയാണ് സംഭവം. ഇവരുടെ മൈബൽ ഫോണുകൾ ഓഫാണ്. ഇവർക്കായുളള അന്വേഷണം കൂരാച്ചുണ്ട് പൊലീസ് ഊർജിതമാക്കി.

സർക്കസുകാരായ മധു ഷെട്ടിയും കുടുബവും കഴിഞ്ഞ 10 വർഷമായി കോഴിക്കോട് കൂരാച്ചുണ്ടിലാണ് താമസിക്കുന്നത്.മധു ഷെട്ടിയുടെ ഭാര്യ സ്വപ്ന , മക്കളായ പൂജശ്രീ (13) കാവ്യശ്രീ (12) സ്വപനയുടെ സഹോദരിയുടെ മക്കളായ ഭാരതി (18) തേജ് (17), എന്നിവരെയാണ് കഴിഞ്ഞ മാസം 20 ന് കാണാതാകുന്നത്. തുടർന്ന് 24ന് മധു ഷെട്ടി പൊലീസിൽ പരാതിനൽകുകയായിരുന്നു.

ഇവരുടെ സിംകാർഡുകൾ നിലവിൽ പ്രവർത്തിക്കുന്നില്ല എങ്കിലും വൈഫൈയ് ഉപയോഗിച്ച് ഇവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇവർ കർണാടകയിൽ ഉള്ളതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ ഭാഗമായി കൂരാച്ചുണ്ട് പൊലീസ് കർണാടകയിലേക്ക് പോയിട്ടുണ്ട്.