ബംഗളാളിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി മമത ബാനർജി; രാഹുൽ ഗാന്ധിയുടെ ജോഡോ ന്യായ് യാത്ര എട്ടാം ദിവസത്തിലേക്ക്
ദില്ലി: കോണ്‍ഗ്രസിന് തൃണമൂലിന്‍റെ ഭീഷണി. പശ്ചിമബംഗാളില്‍ വേണ്ടി വന്നാല്‍ എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് മമത ബാനർജി കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി. ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് മമതയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് ബംഗാളില്‍ ടിഎംസിയുമായി സഹകരണത്തിന് ഇനിയും തയ്യാറാകാത്ത സാഹചര്യത്തിലാണ് മമതയുടെ പരാമർശം. നിലവില്‍ അധിർ രഞ്ജൻ ചൗധരിയുടേത് ഉള്‍പ്പെടെയുള്ള രണ്ട് ലോക്സഭ സീറ്റുകള്‍ കോണ്‍ഗ്രസിന്‍റെതാണ്.
അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര എട്ടാം ദിവസത്തിലേക്ക് കടന്നു. അരുണാചൽ പ്രദേശിൽ നിന്ന് അസ്സമിലേക്ക് തിരികെയെത്തിയ യാത്ര രാജഘട്ട് മുതൽ രുപാഹി വരെ നടക്കും. 23ന് ഗുവാഹത്തിയിൽ യാത്ര നടത്താൻ അസം സർക്കാർ അനുമതി നൽകുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. അസമിലെ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്താനും രാഹുലിനെ അനുവദിക്കുന്നില്ല എന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ജനുവരി 25 വരെയാണ് അസമിൽ രാഹുൽഗാന്ധിയുടെ യാത്ര.