National

അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ബിസിസിഐയുടെ അനുവാദം തേടി കോലി: റിപ്പോർട്ട്

Spread the love

ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ വിരാട് കോലി ബിസിസിഐയുടെ അനുവാദം തേടിയതായി റിപ്പോർട്ട്. അനുഷ്ക ശർമയെയും വിരാട് കോലിയെയും പ്രണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇരുവരും ക്ഷണക്കത്ത് വാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിരാട് കോലിക്ക് ബിസിസിഐ അനുമതി നൽകിയതായാണ് സൂചന. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ കോലി പങ്കെടുക്കേണ്ടാതാണ്. എന്നാൽ ബിസിസിഐ താരത്തിന് ഒരു ദിവസത്തെ അവധി നൽകിയതയാണ് റിപ്പോർട്ട്. അതേസമയം ഇം​ഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളിൽ ആദ്യത്തേത് ജനുവരി 25 മുതൽ ഹൈദരാബാദിൽ ആരംഭിക്കാനിരിക്കെ ജനുവരി 20 ന് ഹൈദരാബാദിൽ ടീമിനൊപ്പം ചേരാനും നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ക്രിക് ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി എന്നിവർക്കും പ്രാണപ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചു. ആർഎസ്എസ് മുതിർന്ന നേതാവ് ധനഞ്ജയ് സിംഗ് ബിജെപിഓർഗനൈസിംഗ് സെക്രട്ടറി കരംവീർ സിങ്ങും ചേർന്നാണ് ധോണിക്ക് ക്ഷണം കൈമാറിയത്.