Kerala

പാലക്കാട് സ്വകാര്യ ബസിനുള്ളിൽ മോഷണം

Spread the love

പാലക്കാട് ആലത്തൂരിൽ സ്വകാര്യ ബസിനുള്ളിൽ മോഷണം. പഴയന്നൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിയുടെ പോക്കറ്റടിച്ചത്. ഒരു യുവതി ബസിൽ നിന്നും ഇറങ്ങുകയായിരുന്നു മറ്റൊരു സ്ത്രീയുടെ പേഴ്സ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ബസിൽ നിറയെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാരുണ്ടായിരുന്നു. ഈ അവസരം മുതലെടുത്തായിരുന്നു മോഷണം. മുൻ സീറ്റിലിരുന്ന യുവതി ബസിൽ നിന്ന് ഇറങ്ങുകയായിരുന്നു യുവതിയുടെ പേഴ്സ് മോഷ്ടിക്കുകയായിരുന്നു. ബസിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറയിൽ നിന്നും മോഷണ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.