Kerala

പുതുവത്സരമാഘോഷിക്കാൻ ഗോവയിൽ പോയ യുവാവ് മരിച്ച സംഭവം; മരണകാരണം മർദനമേറ്റാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടും അന്വേഷണമില്ലെന്ന് കുടുംബം

Spread the love

പുതുവത്സരമാഘോഷിക്കാൻ ഗോവയിൽ പോയ യുവാവ് മരിച്ച സംഭവത്തിൽ കേരള പൊലീസ് വിശദമായ അന്വേഷണം മാതാപിതാക്കൾ. ആവശ്യം ഉന്നയിച്ച മുഖ്യമന്ത്രിക്ക് ഡിജിപിക്കും പരാതി നൽകി. ഗോവൻ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ലഹരി മാഫിയയുടെ പങ്കുൾപ്പെടെ അന്വേഷിക്കണമെന്നുമാണ് ആവശ്യം .

ഗോവയിൽ പുതുവത്സര ആഘോഷിക്കാൻ പോയി മരണപ്പെട്ട സഞ്ജയുടെ മാതാപിതാക്കളാണ് ഗോവൻ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. മരണം മർദ്ദനമേറ്റ് ആണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നിട്ടും കൊലപാതകത്തിൽ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് അക്ഷേപം. അതുകൊണ്ടുതന്നെ കേരള പോലീസ് കേസ് അന്വേഷിക്കണം എന്നാണ് മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.

ആവശ്യം ഉന്നയിച്ച മുഖ്യമന്ത്രിക്കും ഡിജിപിക്കും മന്ത്രി മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്. കൊലപാതകത്തിൽ ലഹരി മാഫിയുടെ ഇടപെടലടക്കം അന്വേഷിക്കണം എന്ന് ആവശ്യവും കുടുംബം ഉന്നയിക്കുന്നുണ്ട്

ഡിസംബർ 29 ആം തീയതിയാണ് വൈക്കം കുലശേഖരമംഗലം സ്വദേശിയായ സഞ്ജയ് രണ്ടു കൂട്ടുകാർക്കൊപ്പം പുതുവത്സരമാഘോഷിക്കാൻ ഗോവയിൽ പോയത്. തുടർന്ന് കാണാതായ സഞ്ജയെ ഗോവയിലെ കടലിൽ നിന്നും മരിച്ചു നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർ പങ്കെടുത്ത ഡിജെ പാർട്ടിയുടെ സെക്യൂരിറ്റി ജീവനക്കാർ യുവാവിനെ മറിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.