Kerala

‘PFI ബന്ധമുണ്ടെന്ന ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന തെളിവുകൾ കെ സുരേന്ദ്രൻ പുറത്തുവിടണം’; അബ്ദുൽ ഹമീദ്

Spread the love

പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടിഎൻ പ്രതാപൻ എംപിയുടെ ഓഫീസ് സ്റ്റാഫ് അബ്ദുൽ ഹമീദ്. ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തുവിടണമെന്ന് അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു. മുസ്ലിം നാമധാരികളെ ഭീകരവാദികളായി ചാപ്പ കുത്താൻ ശ്രമിക്കുന്നുവെന്ന് അബ്ദുൽ ഹമീദ് ആരോപിച്ചു.

കെ സുരേന്ദ്രനെതിരെ നിയമനടപടിയെടുക്കുമെന്ന് അബ്ദുൽ ഹമീദ് വ്യക്തമാക്കി. ടിഎൻ പ്രതാപന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാൾ പോപ്പുലർ ഫ്രണ്ടുകാരനാണെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ജാമിയ മിലിയ ഗൂഢാലോചന കേസിൽ അയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഡൽഹി കലാപത്തിൽ അയാൾക്ക് പങ്കുണ്ടെന്ന സംശയമുണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു ഇതിന് മറുപടിയുമായാണ് അബ്ദുൽ ഹമീദ് രംഗത്തെത്തിയത്.