Kerala

പാസ്റ്റർ ആന്റണി ദേവദാസ് അന്തരിച്ചു

Spread the love

സെവന്ത് ഡേ അഡ്വന്റിസ്റ്റ് സഭയുടെ തെക്കൻ കേരള സെക്ഷൻ മുൻ എക്സിക്യൂട്ടീവ് സെക്രട്ടറിയും, സുവിശേഷ വിഭാ​ഗം ഡയറക്ടറുമായിരുന്ന പാസ്റ്റർ ആന്റണി ദേവദാസ് (70) അന്തരിച്ചു. കേരളത്തിലും കർണാടകത്തിലും വിവിധ സഭകളുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊട്ടാരക്കര ഹയർ സെക്കൻഡറി ബോർഡിങ് സ്കൂൾ ഡീനായി പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാര ശുശ്രൂഷ ഇന്ന് 4 മണിക്ക് മൈലാടി സെവന്ത് ഡേ അഡ്വന്റിസ്റ്റ് ദേവാലയത്തിലും ശേഷം മലമുകൾ സഭാസെമിത്തേരിയിലും. ഭാര്യ: മാർഗരറ്റ്, മക്കൾ: ഫ്രാങ്ക്ലിൻ, മെർലിൻ.