Kerala

കെ ബി ഗണേഷ്കുമാറും ,കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

Spread the love

കടന്നപ്പള്ളി രാമചന്ദ്രനും, കെ ബി ഗണേഷ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ പ്രത്യേക വേദയിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്തത് കടന്നപ്പള്ളി രാമചന്ദ്രൻ. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ കെ ബി ഗണേഷ് കുമാർ.

ഗണേഷിന് ഗതാഗതവകുപ്പും,കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് നൽകുക.സി പി ഐഎമ്മിന്റെ കയ്യിലുള്ള സിനിമ വകുപ്പ് ഗണേശിന് നൽകേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ തീരുമാനം.

അതേസമയം, സർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കെയാണ് ഗവർണറും മുഖ്യമന്ത്രിയും ഒരേവേദിയില്‍ എത്തുന്നത് എന്നതാണ് ശ്രദ്ധേയം.ആറ് മിനിറ്റ് നീണ്ട സത്യപ്രജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്‌പരം മുഖം കൊടുക്കാതെയാണ് വേദിയിലിരുന്നത്.

തൊട്ടടുത്ത് ഇരുന്നെങ്കിലും മുഖത്തോട് മുഖം നോക്കാതെ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ഗവർണറുടെ ചായ സത്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങി. ചടങ്ങുകൾക്ക് ശേഷം ഗവർണർ മുഖ്യമന്ത്രിയെ നോക്കാതെ കടന്നുപോയി. വേദിയിലിരുന്ന മുഖ്യമന്ത്രിയും ഗവർണറെ ശ്രദ്ധിച്ചില്ല. അതൃപ്തി പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം.