Gulf

ഇന്ന് ഖത്തര്‍ ദേശീയ ദിനം; ആരവങ്ങളും വിപുലമായ ആഘോഷങ്ങളുമില്ല

Spread the love

ദോഹ: ഇന്ന് ഖത്തര്‍ ദേശീയ ദിനം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആഘോഷങ്ങളില്ലാത്ത ദേശീയ ദിനമാണ് ഇക്കുറി കടന്നു പോകുന്നത്. വിപുലമായ ആഘോഷങ്ങളും ഔദ്യോഗിക പരേഡുകളുമില്ല. കുവൈത്ത് മുന്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് ഖത്തറില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്

ഗാസയിലെ പലസ്തീന്‍ ജനതയ്ക്ക് നേര്‍ക്ക് ഇസ്രയേലിന്റെ ആക്രമണം തുടരുന്നതും ദേശീയ ദിനാഘോഷങ്ങള്‍ പരിമിതപ്പെടുത്താന്‍ കാരണമായി. ദര്‍ബ് അല്‍സായി, കത്താറ കള്‍ചറല്‍ വില്ലേജ്, ദോഹ എക്‌സ്‌പോ എന്നിവിടങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ മാത്രമാണ് നടക്കുന്നത്. ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് സര്‍ക്കാര്‍ മേഖലക്ക് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ദോഹ എക്‌സ്‌പോയില്‍ മൂന്ന് ലക്ഷം പൂക്കള്‍ കൊണ്ട് ദേശീയ പതാക ഒരുക്കിയിരുന്നു.