Friday, December 27, 2024
Latest:
Kerala

‘നവകേരള സദസ്’ ഇന്ന് പത്തനംതിട്ടയിൽ

Spread the love

‘നവകേരള സദസ്’ ഇന്ന് പത്തനംതിട്ടയിൽ. രാവിലെ സെൻറ് സ്റ്റീഫൻസ് ചർച്ച് ഹാളിൽ പ്രഭാത യോഗം നടക്കും. 10.30ന് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തും. 11 മണിയോടെ പത്തനംതിട്ട ജില്ലാ മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് ആറന്മുള മണ്ഡലത്തിലെ നവകേരള സദസ് നടക്കുക. തുടർന്ന് റാന്നിയിലും കോന്നിയിലും നവകേരള സദസ് ഉണ്ടാകും. വൈകിട്ട് അടൂരിലാണ് ജില്ലയുടെ സമാപനം നടക്കുന്നത്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷാസന്നാഹമാണ് ജില്ലയിലും ഒരുക്കിയിട്ടുള്ളത്.