National

മോദി ബിജെപി ആസ്ഥാനത്തെത്തും; വിജയാഘോഷവുമായി ബിജെപി

Spread the love

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപിയുടെ മുന്നേറ്റം. ഇതിന് പിന്നാലെ പ്രവർത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.

വൈകിട്ട് പ്രധാനമന്ത്രി ഡൽഹിയിലെ ബിജെപി ആസ്ഥാനത്താകും എത്തുക. വൈകുന്നേരം ആറരയ്‌ക്ക് പാർട്ടി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിലാണ് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നത്.

തകർപ്പൻ വിജയം ആഘോഷമാക്കാനാകും പ്രധാനമന്ത്രി എത്തുക. എക്സിറ്റ് പോളുകളെ പോലും അതിശയിപ്പിക്കും വിധത്തിലുള്ള മുന്നേറ്റമാണ് ബിജെപി കാഴ്ചവെക്കുന്നത്. മദ്ധ്യപ്രദേശിൽ കോൺ​ഗ്രസിനെ നിലം പരിശാക്കാൻ ബിജെപിക്കായി‌.

രാജസ്ഥാനിലും താമര വിരിഞ്ഞു. കോൺ​ഗ്രസ് തികഞ്ഞ ആത്മവിശ്വാസം പുലർത്തിയിരുന്ന ഛത്തീസ്ഗഡും ബിജെപിക്ക് പിടിച്ചെടുക്കാൻ സാധിച്ചു. ഡബിൾ എൻജിൻ സർക്കാരിലും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അശ്വിനി വൈഷ്ണവ്.

മധ്യപ്രദേശിൽ ബി.ജെ.പിയുടേത് മികച്ച വിജയമാണിതെന്നും അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ബി.ജെ.പി സർക്കാർ മികച്ച രീതിയിൽ പ്രവർത്തിച്ചു, ഡബിൾ എഞ്ചിൻ സർക്കാരിലും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രകടനത്തിലും ജനങ്ങൾക്ക് വിശ്വാസമുണ്ട്. എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു’.. അശ്വിനി വൈഷ്ണവ് പറഞ്ഞു.