Kerala

ബംഗാൾ ഉൾകടലിൽ പുതിയ ന്യുനമർദ്ദ സാധ്യത, ശേഷം തീവ്ര ന്യൂനമർദ്ദ ഭീഷണി! കേരളത്തിൽ 5 നാൾ മഴ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും ഭീഷണിയായി പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. ബംഗാൾ ഉൾക്കടലിലാണ് പുതിയ ന്യൂനമർദ്ദ സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ (നവംബർ 26) ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 27 ഓടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ഈ ന്യൂനമർദ്ദം നവംബർ 29 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടാൽ മഴ സാധ്യത കൂടുതൽ ശക്തമായേക്കും. നിലവിൽ കേരളത്തിൽ ഇന്നും അടുത്ത ദിവസങ്ങളിലും പ്രത്യേക മഴ ജാഗ്രത നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല എന്നത് ആശ്വാസമാണ്.

തീവ്ര ന്യൂനമർദ്ദ സാധ്യത അറിയിപ്പ്
നവംബർ 26 ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 27 ഓടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.തുടർന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 29 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2023 നവംബർ 25 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, നവംബർ 26 മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.