Kerala

‘സഖ്യം ചേർന്നപ്പോൾ തന്നെ കേരള ഘടകത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കേണ്ടതായിരുന്നു, അതില്ലാതെ വന്നപ്പോൾ ഈ ധാരണ മനസിലായി’ : കെ.മുരളീധരൻ

Spread the love

എച്ച്.ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. ജെഡിഎസ് -ബിജെപി സഖ്യം സിപിഐഎം അറിവോടെയാണെന്നും സഖ്യം ചേർന്നപ്പോൾ തന്നെ കേരള ഘടകത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കേണ്ടതായിരുന്നുവെന്നും മുരളീധരൻ വിമർശിച്ചു. അത് ഇല്ലാതെ വന്നപ്പോൾ ഈ ധാരണ മനസിലായതാണ്.

കേരളത്തിന് പുറത്ത് കോൺഗ്രസും – സിപിഐഎമ്മും തമ്മിൽ ധാരണ ഉണ്ടാക്കുന്നതിൽ തെറ്റില്ല എന്നാൽ കേരളത്തിൽ ബിജെപിയുടെ ബി ടീമാണ് സിപിഐഎമ്മെന്ന് കെ.മുരളീധരൻ തുറന്നടിച്ചു. തെലങ്കാനയിലെ സഖ്യം ഈ അടിസ്ഥാനത്തിലാണെന്നും മുരളീധരൻ വ്യക്തമാക്കി.

കർണാടകയിൽ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെയെന്ന് എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലിന് പിന്നാലെ പല കോണുകളിൽ നിന്ന് വിമർശനം ഉയരുകയാണ്. പിണറായി പൂർണസമ്മതം നൽകിയെന്നും ഇക്കാരണത്താലാണ് പിണറായി സർക്കാരിൽ ജെഡിഎസ് മന്ത്രിയുള്ളതെന്നുമായിരുന്നു ദേവഗൗഡയുടെ പരാമർശം.. ബിജെപി സഖ്യം പാർട്ടിയെ രക്ഷിക്കാനാണെന്ന് പിണറായിക്ക് ബോധ്യപ്പെട്ടു. സിഐ ഇബ്രഹാമിനെ പുറത്താക്കുന്നത് അറിയിച്ച വാർത്താ സമ്മേളനത്തിലാണ് എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തൽ.