National

‘ജനങ്ങളെ ബന്ദികളാക്കി വിലപേശുന്നത് അംഗികരിക്കാനാകില്ല’; ബ്രിക്സിൽ ഇസ്രയേൽ അനുകൂല നിലപാട് ആവർത്തിച്ച് ഇന്ത്യ

Spread the love

ബന്ദി വിഷയത്തിൽ ഇസ്രായേലിന്റെ നിലപാട് പ്രസക്തമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചു. ജനങ്ങളെ ബന്ദികളാക്കി വിലപേശുന്നത് അംഗികരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഗാസയിലെ സാധാരണ ജനങ്ങൾക്ക് അവശ്യ സാധനങ്ങളും- മരുന്നും ലഭ്യമാക്കണ്ടത് അനിവാര്യമെന്നും ഇന്ത്യ വ്യക്തമാക്കി. സമാധാനത്തിനും ഭീകരാവാദത്തിനെതിരെയും ഇന്ത്യ നിലകൊള്ളുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കൂട്ടിച്ചേർത്തു.

ഇതിനിടെ പരമാധികാര- സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ഇന്ത്യ യു.എന്നിൽ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷങ്ങളില്‍ ശാശ്വതവും സമാധാനപരവുമായ പരിഹാരമാണ് ആവശ്യമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു. അതേസമയം, എല്ലാതരത്തിലുമുള്ള തീവ്രവാദത്തേയും ആക്രമണങ്ങളേയും രാജ്യം എതിര്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ അന്തര്‍ദേശീയ നിയമങ്ങളും അംഗീകരിക്കണമെന്നാണ് ഇന്ത്യന്‍ നിലപാട്. സംഘര്‍ഷം വ്യാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഇന്ത്യന്‍ പ്രതിനിധി, മാനുഷിക സഹായങ്ങള്‍ നല്‍കുന്നത് തുടരണമെന്നും ബന്ദികളെ നിരുപാധികം വിട്ടയക്കണമെന്നും പരമാവധി വേഗത്തില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും രുചിര കംബോജ് ആവശ്യപ്പെട്ടു.