National

”ഇഡി-സിബിഐ’ രാഷ്ട്രീയം രാജസ്ഥാനിലെ ജനങ്ങൾ തള്ളും”; ജയറാം രമേശ്

Spread the love

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നടത്തിയ ജനകീയ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി വോട്ട് തേടുന്നതെന്ന് ജയറാം രമേശ്. ബിജെപിയുടെ ധ്രുവീകരണ-ഇഡി-സിബിഐ രാഷ്ട്രീയം ജനങ്ങൾ തള്ളിക്കളയും. പ്രധാനമന്ത്രി സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഭയം മൂലമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ആരോപിച്ചു.

ധ്രുവീകരണവും, ഇഡി-സിബിഐ രാഷ്ട്രീയ ദുരുപയോഗവുമാണ് ബിജെപിയുടെ ഏക തന്ത്രം. ഇതല്ലാതെ മറ്റൊരു തന്ത്രവും ബിജെപിക്ക് ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയന്നിരിക്കുകയാണ്. അതുകൊണ്ടാണ് സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങൾ ഉയരുന്നത്. മോദിയുടെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രാജസ്ഥാൻ ഒരു മാതൃകാ സംസ്ഥാനമായി മാറി, അതിൽ പ്രധാനമന്ത്രി ഭയപ്പെടുകയും വിഷമിക്കുകയും ചെയ്യുന്നു. പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ കാരണങ്ങൾ കണ്ടെത്താൻ പ്രധാനമന്ത്രി ഇഡിയെയും സിബിഐയെയും അയച്ചു. പ്രധാനമന്ത്രിയും കൂട്ടാളികളും ആവർത്തിച്ച് സംസാരിക്കുന്നത് ധ്രുവീകരണത്തിന്റെ ഭാഷയാണ്”- രമേശ് പറഞ്ഞു. നേരത്തെ കോൺഗ്രസ് സർക്കാർ തീവ്രവാദികളോട് അനുഭാവം പുലർത്തുന്നുവെന്ന് ഉദയ്പൂരിൽ നടന്ന പൊതുയോഗത്തിൽ നരേന്ദ്ര മോദി ആരോപിച്ചിരുന്നു.