Thursday, May 16, 2024
Latest:
World

ഗസ്സ കുട്ടികളുടെ ശ്മശാനമായി മാറുമെന്ന് യുഎന്‍; ഇസ്രയേസല്‍ ആക്രമണത്തില്‍ മരണസംഖ്യ 10,000 കടന്നു

Spread the love

ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ 10,000 കടന്നു. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഭയാനകമെന്ന് 18 യുഎന്‍ ഏജന്‍സികള്‍ സംയുക്ത പ്രസ്തവനയിറക്കി. ആക്രമണത്തില്‍ മിസൈല്‍ ലോഞ്ച് പാഡുകള്‍ അടക്കം ഹമാസിന്റെ 450 കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. അതേസമയം ആക്രമണം കടുപ്പിച്ചാല്‍ ഗസ്സ കുട്ടികളുടെ ശ്മശാനമായി മാറുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി.

ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവരില്‍ 4,104 പേര്‍ കുട്ടികളാണ്. 2,641 പേര്‍ സ്ത്രീകളും. ഒക്ടോബര്‍ 7 മുതല്‍ പരിക്കേറ്റവരുടെ എണ്ണം 25,408 ആയി. ഗസ്സ മുനമ്പിനെ വടക്കും തെക്കുമായി പകുത്ത് സൈന്യത്തെ വിന്യസിച്ച ഇസ്രയേല്‍ ഇന്നലെയോടെ ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞു. ഹമാസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ജനവാസകേന്ദ്രങ്ങളില്‍ ഉടന്‍ ആക്രമണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിച്ച് കര, വ്യോമാക്രമണം തുടരുകയാണ്.

ഗസ്സയില്‍ മൂന്നിടത്ത് ഇസ്രയേല്‍ സേനയുമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായി ഹമാസിന്റെ അല്‍ ഖസം ബ്രിഗേഡ് അറിയിച്ചു. മൂന്നു മണിക്കൂറിനകം തെക്കന്‍ ഗസ്സസയിലേക്കു മാറാന്‍ നിര്‍ദേശം നല്‍കി ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു.