Kerala

‘ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നു’ ഗവർണർക്കെതിരെ സർക്കാർ സുപ്രിംകോടതിയിൽ

Spread the love

ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. സുപ്രിം കോടതിയിൽ സർക്കാർ ഹർജി ഫയൽ ചെയ്‌തു. ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹർജി. 8 ബില്ലുകളാണ് ഒപ്പിടാതെ അനിശിതത്വം നേരിടുന്നത്. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല.

രണ്ട് ബില്ലുകളിൽ രണ്ട് വർഷത്തിലേറെയായി അടയിരിക്കുന്നു. മൂന്ന് ബില്ലുകൾ പിടിച്ചുവെച്ചിട്ട് ഒരു വർഷത്തിലേറെയായെന്നും ഹർജിയിൽ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി രാമകൃഷ്ണനുമാണ് ഹർജി നൽകിയത്.നേരത്തെ തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാന സർക്കാരുകളും ഗവർണമാർക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

200-ാം അനുച്ഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനക്ക് വിട്ട ബില്ലുകളിൽ ഗവർണർ എത്രയും വേഗം തീരുമാനമെടുക്കണം. ബില്ലുകൾ വൈകിപ്പിക്കുന്ന ഗവർണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് വിരുദ്ധമാണ്.

സദ്ഭരണ സങ്കൽപം അട്ടിമാറിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. ഗവർണറുടെ ഈ നടപടി ഭരണഘടന വിരുദ്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.