Friday, May 17, 2024
Latest:
Kerala

തലസ്ഥാനത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ ‘ഫ്‌ളഡ് പ്രിവൻഷൻ ആക്ഷൻ പ്ലാൻ’

Spread the love

തിരുവനന്തപുരം ജില്ലയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ‘ഫ്‌ളഡ് പ്രിവൻഷൻ ആക്ഷന് പ്ലാൻ’ തയാറാക്കി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തരമായി പൂർത്തീകരിക്കേണ്ടുന്ന പ്രവർത്തികളുൾപ്പെടുത്തി നൂറ് ദിന കർമ്മ പദ്ധതികളും ദീർഘകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കേണ്ടുന്ന പദ്ധതികളും ഉൾപ്പെടുന്നതാണ് ആക്ഷൻ പ്ലാൻ.

തൈക്കാട് ഗസ്റ്റ് ഹൗസിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജില്ലയുടെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകുന്ന പദ്ധതികൾക്ക് രൂപം നൽകിയത്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആമയിഴഞ്ചാൻ, പട്ടം, ഉള്ളൂർ ഉൾപ്പെടെയുള്ള തോടുകൾ വൃത്തിയാക്കുന്നതിന് അടിയന്തര പ്രാധാന്യം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Read Also: കേരളീയം പരിപാടി: തലസ്ഥാനത്ത് നവംബർ 1 മുതൽ 7 വരെ ഗതാഗത നിയന്ത്രണം

പ്രവർത്തന പുരോഗതി നിരീക്ഷിക്കുന്നതിന് സബ് കളക്ടർ അശ്വതി ശ്രീനിവാസിനെ മന്ത്രി ചുമതലപ്പെടുത്തി. കെ.ആർഎഫ്ബി, സ്മാർട്ട് സിറ്റി പദ്ധതികളുടെ ഭാഗമായ 81 റോഡുകളിലേയും ഓടകൾ ഒരാഴ്ചക്കുള്ളിൽ വൃത്തിയാക്കണം. പൊതുമരാമത്ത് വകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ, നാഷണൽ ഹൈവേ എന്നിവയുടെ ഓടകളും അടിയന്തരമായി വൃത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി ആന്റണി രാജു നിർദേശിച്ചു.

Read Also: കോഴിക്കോട് എടച്ചേരിയിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

പട്ടം, ഉള്ളൂർ, ആമയിഴഞ്ചാൻ തോടുകളുടെ ഡി-സിൽറ്റിങ് പ്രവർത്തികൾ പൂർത്തിയാകുന്നതോടെ നഗരപ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകുമെന്നും തമ്പാനൂർ-പഴവങ്ങാടി മാതൃകയിൽ ശാസ്ത്രീയ പരിഹാരത്തിനുള്ള കർമ്മപദ്ധതിക്കാണ് ഇപ്പോൾ രൂപം നൽകിയതെന്നും മന്ത്രി പറഞ്ഞു. ഫ്‌ളൈ ഓവർ നിർമാണത്തെ തുടർന്ന് ചാക്ക-ഈഞ്ചക്കൽ ബൈപാസ് റോഡിലെ ഓടകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു.

Read Also: 108-ലേക്ക് വരുന്ന വ്യാജ കോളുകൾ: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ദീർഘകാലമായി തിരുവനന്തപുരം നഗരത്തിൽ മുടങ്ങിക്കിടന്ന റോഡുകളുടെ പണികൾ പുനരാരംഭിക്കും. ചാല ഉൾപ്പെടെയുള്ള സ്മാർട്ട് സിറ്റി റോഡുകളുടെയും വഴുതക്കാട്, അട്ടക്കുളങ്ങര ഉൾപ്പെടുന്ന കെ.ആർ.എഫ്.ബി റോഡുകളുടെയും ടെൻഡർ നടപടികളെല്ലാം പൂർത്തിയായതായി മന്ത്രി അറിയിച്ചു. മെയ്, ജൂൺ മാസത്തോടെ ഈ റോഡുകളുടെ നവീകരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളഡ് പ്രിവൻഷൻ ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട പ്രവർത്തികൾ ജില്ലാ കളക്ടർ നിരീക്ഷിച്ച് പ്രതിവാര റിപ്പോർട്ട് മന്ത്രിമാർക്ക് സമർപ്പിക്കും.