Kerala

പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പ്; 25 വർഷമായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്ക് പിടിച്ചെടുത്ത് എൽഡിഎഫ്

Spread the love

പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്. 25 വർഷമായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്കാണ് എൽഡിഎഫ് പിടിച്ചെടുത്തത്. എൽഡിഎഫ് പാനലിലെ 13 പേരും-വിജയിച്ചു.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ അനിൽകുമാർ ബാങ്ക് പ്രസിഡന്റ് ആകും. ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിന്റെ വിജയം. അതേസമയം ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ വൻ സംഘർഷം നിലനിന്നിരുന്നു.