Kerala

‘വനിതാ പൊലീസ് സെല്ലിന്റെ ഇടപെടൽ കാര്യക്ഷമമാക്കണം’: വനിതാ കമ്മീഷൻ

Spread the love

വനിതാ പൊലീസ് സെൽ സംവിധാനം കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷൻ. കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ശക്തമാക്കണമെന്നും പി സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹർ ബാലഭവനിൽ നടന്ന ജില്ലാതല സിറ്റിങ്ങിന്റെ രണ്ടാം ദിനത്തിൽ പരാതികൾ തീർപ്പാക്കി സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.

കേസുകളിൽ കൗൺസിലിംഗ് ഉൾപ്പെടെയുള്ള സഹായം നൽകണം. ഇതിന് ആവശ്യമായ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കണം. ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ കുടുംബ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് സാധിക്കും. കേസുകള്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തുന്ന സമയത്ത് കൗണ്‍സിലിംഗ് നല്‍കി കുടുംബാന്തരീക്ഷം രമ്യമാക്കി എടുക്കുന്നതിനുള്ള നടപടി വനിതാ സെല്ലിലൂടെ സ്വീകരിക്കണമെന്നും പി സതീദേവി.

സംസ്ഥാനത്ത് ഈ സംവിധാനം നിലവിലുണ്ടെങ്കിലും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നില്ല. പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരം കാണാത്തതിനാൽ വനിതാ കമ്മീഷനെ സമീപിക്കേണ്ട സ്ഥിതിയാണ്. കുടുംബ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ വനിതാ പൊലീസ് സെല്ലുകൾ ജാഗ്രതയോടെ പ്രവർത്തിക്കണം. പല കേസുകളിലും സ്ത്രീക്ക് സംരക്ഷണം നൽകുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതയില്ല. പ്രൊട്ടക്ഷന്‍ ഓർഡർ പ്രകാരം സ്ത്രീക്ക് സംരക്ഷണം നൽകുന്നതിന് പൊലീസ് ജാഗ്രത പുലർത്തണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ.