Saturday, May 16, 2026
Kerala

ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട, 1000ത്തിലേറെ കുപ്പികൾ പിടിച്ചു, ഞെട്ടിക്കുന്ന കണ്ടെത്തൽ, ഒരാൾ കസ്റ്റഡിയിൽ

Spread the love

ആലപ്പുഴ : ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട. വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ ഒരാളെ എക്സൈസ് സംഘം പിടികൂടി. അര ലിറ്ററിൻ്റെ ആയിരത്തിലേറെ കുപ്പി വ്യാജ മദ്യവും പിടിച്ചെടുത്തു. വീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ മദ്യ നിർമാണം. ബോട്ട്ലിംഗ് യൂണിറ്റടക്കം സജീകരിച്ചിരുന്നു. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്നും കണ്ടടുത്തു. എക്സൈസ് കമ്മീഷണറുടെ ഒപ്പുള്ള വ്യാജ മുദ്രകളും ലേബലുകളുമാണ് പിടിച്ചെടുത്തതെന്നതാണ് ശ്രദ്ധേയം.