400 കിമി മൈലേജുമായി സൂപ്പർ ബസുകള്‍, ടിക്കറ്റ് നിരക്ക് കുത്തനെ കുറയും; അംബാനി മാജിക്കില്‍ ഞെട്ടി ബസുടമകള്‍!
ഹൈഡ്രജൻ ഇന്ധന മേഖലയില്‍ വിപ്ലവം സൃഷ്‍ടി്കകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ സ്വന്തം ശതകോടീശ്വരൻ മുകേഷ് അംബാനിയും റിലയൻസ് ഇന്‍ഡസ്‍ടീസും. രാജ്യത്തിന്‍റെ ഗതാഗതമേഖലയില്‍ വൻ വിപ്ലവത്തിന് വഴി തുറക്കുന്ന നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്, ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർസിറ്റി ലക്ഷ്വറി കൺസെപ്റ്റ് കോച്ചിനെ അവതരിപ്പിച്ചത്. ഇതിനായി മെഴ്‌സിഡസ് ബെൻസിന്റെ സഹോദര കമ്പനിയായ ഡെയ്‌മ്‌ലർ ട്രക്ക് എജിയുടെ അനുബന്ധ സ്ഥാപനമായ ഭാരത്ബെൻസുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് റിലയൻസ്. മാത്രമല്ല ട്രക്ക് എഞ്ചിൻ നിര്‍മ്മാണത്തിന് വാഹന ഭീമന്മാരായ അശോക് ലെയ്‍ലൻഡുമായും ഇലക്ട്രിക് ബസ് നിർമ്മാതാക്കളായ ഒലെക്ട്ര ഗ്രീൻടെക്കുമായുമൊക്കെ സഹകരിക്കുന്നുണ്ട് കമ്പനി.