National

പഞ്ചാബിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പരാജയപ്പെടുത്തി പൊലീസ്

Spread the love

പഞ്ചാബിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പരാജയപ്പെടുത്തി പൊലീസ്. ഒന്നര കിലോ ആർഡിഎക്‌സ് അടങ്ങിയ ഐഇഡി ടൈം ബോംബ് കണ്ടെത്തി നിർവീര്യമാക്കി. ബോംബുമായി പോകുകയായിരുന്ന രണ്ട് പേരെ പൊലീസ് പിടികൂടി. പഞ്ചാബ് അതിർത്തിയിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന പാക് ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ലഷ്‌കറെ തയിബ ഭീകരൻ അറസ്റ്റിലായി. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ നടത്തിയ തിരച്ചലിലാണ് ഒന്നര കിലോ ഞഉത അടങ്ങിയ കഋഉ ടൈം ബോംബ് കണ്ടെത്തിയത്. മെറ്റാലിക് കറുപ്പ് നിറമുള്ള ബോക്‌സിലായിരുന്നു അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി നിർവീര്യമാക്കി. സംഭവത്തിൽ അമൃത്സർ ജില്ലയിലെ ബൽജിന്ദർ സിംഗ്, ജഗ്താർ സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു. പണത്തിനും ലഹരിമരുന്നിനും വേണ്ടിയാണ് പ്രതികളുടെ പ്രവർത്തിയെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, പഞ്ചാബ് അതിർത്തിയിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന പാക് ഡ്രോൺ ആടഎ വെടിവച്ചിട്ടു.

അമൃത്സറിന് സമീപത്തെ ഇന്ത്യപാക് അതിർത്തി വഴി ലഹരി കടത്താനുള്ള ശ്രമമാണ് ആടഎ നിഷ്ഫലമാക്കിയത്. ഡ്രോണിൽ നിന്ന് പത്ത് കിലോയോളം ഹെറോയിൻ പിടികൂടി. ഇതിനിടെ, ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ലഷ്‌കറെ തയിബ ഭീകരൻ പിടിയിലായി. അജാസ് അഹമ്മദ് മിർ ആണ് അറസ്റ്റിലായത്. ഭീകരനിൽ നിന്ന് തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ബാരാമുള്ള പൊലീസ് അറിയിച്ചു. കശ്മീരിൽ പഞ്ചായത്ത് അംഗങ്ങളെയും, അന്യ സംസ്ഥാന തൊഴിലാളികളെയും കൊലപ്പെടുത്തിയ സംഭവങ്ങളിൽ അജാസ് അഹമ്മദ് മിറിന് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.