Friday, May 15, 2026
National

ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി

Spread the love

ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി. പഞ്ചാബില്‍ നിന്നുള്ളവരാണ് കൊടി നാട്ടിയതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ അര്‍ധ രാത്രിയോ ഇന്ന് വെളുപ്പിനോ ആകാം ഖാലിസ്ഥാന്‍ കൊടി സ്ഥാപിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. നിയമസഭയുടെ ഗേറ്റില്‍ നിന്ന് ഖാലിസ്ഥാനി പതാകകള്‍ നീക്കം ചെയ്തതായി കാന്‍ഗ്ര എസ്പി കുശാല്‍ ശര്‍മ പറഞ്ഞു.

രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് സംഭവം അധികൃതരുടെ ശ്രദ്ധയിലെത്തിച്ചതെന്നാണ് വിവരം.