National

അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ്

Spread the love

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് വൈകീട്ടോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നുതന്നെ അതി തീവ്ര ന്യൂനമർദ്ദമായും പിന്നീട് ചുഴലിക്കാറ്റായും മാറും. ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിച്ച് പത്താം തീയ്യതി ഒഡിഷയിൽ തീരം തൊടും.

മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റ ഭാഗമായി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന് ഉഗ്രകോപി എന്ന് അർത്ഥം വരുന്ന അസാനി എന്നാണ് പേര് നൽകിയിരിയ്ക്കുന്നത്. ശ്രീലങ്കയാണ് കാറ്റിന് പേരിട്ടത്.