Friday, December 13, 2024
Latest:
World

പിതാവിന്റെ മരണത്തിന് പിന്നാലെ ദത്തെടുത്ത പൂച്ചയെ അകറ്റി, വിവാഹമോചനത്തിനൊരുങ്ങി യുവതി

Spread the love

ടെക്സാസ്: ഓമനിച്ച് വളര്‍ത്തിയ പൂച്ചയെ അനുമതിയില്ലാതെ അനിമല്‍ ഷെൽട്ടറിലാക്കിയ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനത്തിനൊരുങ്ങി ഭാര്യ. അമേരിക്കയില്‍ നിന്നാണ് വിവാഹ മോചനത്തിന് ഭാര്യ വിചിത്ര കാരണം മുന്നോട്ട് വച്ചിരിക്കുന്നത്. സമൂഹമാധ്യമമായ റെഡിറ്റിലാണ് ഭര്‍ത്താവിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യം യുഎസ് സ്വദേശിനി വിശദമാക്കിയിരിക്കുന്നത്. പിതാവിന്റെ മരണത്തിന് പിന്നാലെ ആ ദുഖത്തില്‍ നിന്ന് കരകയറാനാണ് ഒരു പൂച്ചയെ ദത്തെടുത്ത പൂച്ചയെയാണ് യുവതിയുടെ ഭര്‍ത്താവ് അനിമല്‍ ഷെല്‍ട്ടറിലാക്കിയത്.

രണ്ട് വര്‍ഷം മുന്‍പായിരുന്നു പൂച്ചയെ യുവതി ദത്തെടുത്തത്. ബെഞ്ചി എന്ന പൂച്ചയെ ഭര്‍ത്താവ് ഷെല്‍ട്ടറിലാക്കിയതോടെ ജോലികള്‍ ചെയ്യാന്‍ ഉളള ഊര്‍ജം പോലും തോന്നുന്നില്ലെന്നാണ് റെഡിറ്റിലെ പോസ്റ്റില്‍ യുവതി വിശദമാക്കുന്നത്. പിതാവിന്റെ പുനര്‍ജന്മമാണ് ബെഞ്ചി എന്ന് കരുതി ആശ്വസിക്കുന്നതിനിടെയാണ് ഭര്‍ത്താവ് പൂച്ചയെ ഷെല്‍ട്ടറിലാക്കിയത്. പൂച്ചയുമായുളള തന്റെ അടുപ്പത്തില്‍ അസൂയപ്പെട്ടാണ് ഭര്‍ത്താവ് പൂച്ചയെ ഉപേക്ഷിച്ചതെന്നാണ് യുവതി ആരോപിക്കുന്നത്.

അമ്മയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് ഭാര്യ പോയ സമയത്താണ് ഭര്ത്താവ് പൂച്ചയെ ഷെല്‍ട്ടറിലാക്കിയത്. പൂച്ചയെ ഒരിക്കലും പുറത്തേക്ക് വിടാത്തതിനാല്‍ പെട്ടന്ന് പുറത്തെത്തുന്ന പൂച്ചയ്ക്ക് എന്ത് സംഭവിക്കുമെന്ന ആശങ്കയാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കുന്നത്. അതിനാല്‍ ഓമന പൂച്ചയെ അകറ്റിയ ഭര്‌‍ത്താവിനെതിരെ കോടതിയെ സമീപക്കുന്നുവെന്നാണ് യുവതി വിശദമാക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യുവതി നടത്തിയ പ്രതികരണത്തോട് നിരവധി പേരാണ് പിന്തുണ അറിയിക്കുന്നത്.