National

ഷവർമ കഴിക്കുന്നത് ഒഴിവാക്കണം, അത് നമ്മുടെ ഭക്ഷണമല്ല’; തമിഴ്നാട് മന്ത്രി

Spread the love

ഷവർമ കഴിക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. ഷവർമ ഇന്ത്യൻ ഭക്ഷണമല്ലെന്നും മറ്റ് ഭക്ഷണങ്ങൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാസർഗോഡ് ഷവർമ വിഷബാധയിൽ ഒരു പെൺകുട്ടി മരണപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഷവർമ പാശ്ചാത്യ ഭക്ഷണമാണ്. കാലാവസ്ഥ പരിഗണിക്കുമ്പോൾ ആ ഭക്ഷണമൊക്കെ പാശ്ചാത്യ രാജ്യങ്ങളിലാണ് ഉചിതമാവുക. അവിടെയൊക്കെ ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് പോവാറുണ്ട്. അതുകൊണ്ട്, പുറത്തുവച്ചാലും അതൊന്നും കേടാവില്ല. ഏത് ഇറച്ചി ആയാലും ഫ്രീസറിൽ കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ അത് കേടാവും. കേടായ സാധനങ്ങൾ കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. ഈ ഭക്ഷണമൊക്കെ നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നതാണോ എന്ന് ആരും ചിന്തിക്കുന്നില്ല. ഇത് വിൽക്കുന്ന ആളുകൾ കൃത്യമായി അത് സൂക്ഷിക്കാൻ മെനക്കെടാറുമില്ല. അവർ അതിൽ കച്ചവട താത്പര്യം മാത്രമാണ് കാണുന്നത്.”- മന്ത്രി പറഞ്ഞു.