Kerala

‘കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട ഞങ്ങളെ കേരളം ചേർത്തുപിടിച്ചെന്ന് അലിയാനയും ലില്ലിയും’; മനുഷ്യപക്ഷ നിലപാടുകൾക്കുള്ള അംഗീകാരമെന്ന് എം വി ഗോവിന്ദൻ

Spread the love

കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട ഞങ്ങളെ ചേർത്തുപിടിച്ച കേരളത്തിന്റെ സ്‌നേഹത്തിന്‌ മുന്നിൽ വാക്കുകളില്ലെന്ന് അലിയാനയും ലില്ലിയും പറയുമ്പോൾ മനുഷ്യപക്ഷ നിലപാടുകൾക്കുള്ള അതിരുകളില്ലാത്ത അംഗീകാരമായാണ് തോന്നിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തളിപ്പറമ്പ കരിമ്പത്തെ കില ക്യാമ്പസിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസില്‍ എംഎ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് ഡെവലപ്‌മെന്റ് കോഴ്സ് ചെയ്യുന്ന അലിയാന, ലില്ലി എന്നിവരെ കുറിച്ചാണ് എംവി ഗോവിന്ദന്‍ പറയുന്നത്.

മണിപ്പുർ സേനാപതി ജില്ലയിൽനിന്നുമാണ് അലിയാന വരുന്നത്. സോങ്‌പി ഗ്രാമത്തിലാണ് ലില്ലി. വിദ്യാർഥികളുടെ ഫീസ്‌ കില പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പഠനവും താമസവും സൗജന്യമായിരിക്കും. മാനവിക മൂല്യങ്ങൾ എക്കാലവും ഉയർത്തിപ്പിടിക്കുവാൻ നമുക്ക്‌ ബാധ്യതയുണ്ടെന്ന്‌ സ്വയം തിരിച്ചറിഞ്ഞ സംസ്ഥാനമാണ്‌ കേരളം. പ്രതിസന്ധി ഘട്ടത്തിൽ ഈ വിദ്യാർത്ഥികൾക്കൊപ്പം നിലകൊള്ളാൻ സാധിച്ചതിൽ നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.