Sunday, February 16, 2025
Latest:
Kerala

മാന്നാർ മെട്രോ സിൽക്സിൽ വൻ തീപിടുത്തം; ആളപായമില്ല

Spread the love

ആലപ്പുഴ മാന്നാർ പരുമലയിൽ തുണിക്കടയ്ക്ക് തീപിടിച്ചു. മെട്രോ സിൽക്സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത് . രണ്ടാം നിലയിലാണ് തീപിടുത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ പിടിച്ചു.

പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. നാട്ടുകാർ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയർഫോഴ്സിനെ അറിയിക്കികയും ചെയ്തു. ഫയർ ഫോഴ്സ് എത്തി തീ അണക്കാൻ ഉള്ള നടപടികൾ തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടം സംവഭിച്ചതായാണ് വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് തീപടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.