Monday, March 24, 2025
Kerala

13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു

Spread the love

മലപ്പുറത്ത് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. കുഞ്ഞിനായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.

എന്താണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് വ്യക്തതയില്ല. മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ കുഞ്ഞിന്റെ അമ്മയോടും വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കുഞ്ഞിനായി തെരച്ചില്‍ നടത്തുന്നത്.