Kerala

ലൈംഗിക ദൃശ്യം കാണിച്ചുള്ള ഭീഷണി; പരാതികൾ പൊലീസിനെ വാട്സ്ആപ്പിൽ അറിയിക്കാം

Spread the love

വ്യക്തികളുടെ ലൈംഗികദൃശ്യങ്ങൾ ഓൺലൈനിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളറിയിക്കാൻ വാട്സ്അപ്പ് നമ്പറുമായി പൊലീസ്. 94 97 98 09 00 എന്ന നമ്പരിൽ പരാതികൾ അറിയിക്കാം

ബ്ലാക്ക് മെയിലിങ്, മോർഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറിൽഅറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, ശബ്ദസന്ദേശം എന്നീ മാർഗ്ഗങ്ങളിലൂടെ പരാതി നൽകാം. നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നതാണ്. പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.