‘പാർട്ടി ഏത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കും’; തിരുവഞ്ചൂർ രാധാകൃഷ്ണൻ
പാർട്ടി ഏത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്പീക്കർ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മറുപടി. സ്പീക്കർ സ്ഥാനം ആണോ എന്ന്പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി തീരുമാനമെടുത്താൽ സന്തോഷപൂർവ്വം അംഗീകരിക്കും. സ്പീക്കർ പദവി എങ്ങനെയാണ് ചെറുതായി പോകുന്നത്. ചിലർ സ്പീക്കർ സ്ഥാനം ചെറുതാണെന്ന് സ്ഥാപിക്കുകയാണ്. ആളുകളുടെ കാഴ്ചപ്പാട് പോലെയാണ് അതെല്ലാമെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.
പാർട്ടി തീരുമാനം അറിയിക്കുന്നത് വരെ അതിൽ കൂടുതൽ പ്രതികരിക്കുന്നില്ല. മന്ത്രിസ്ഥാനം തീരുമാനിക്കുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല. കേരളത്തിൽ യുഡിഎഫ് മുന്നണി ഭംഗിയായി പോകണം എന്നതാണ് ജനങ്ങളുടെ ജനാഭിലാഷം. മന്ത്രി സ്ഥാനം തീരുമാനിക്കുന്നതിന് മുൻപ് ചർച്ചകൾ നടക്കുന്നത് സ്വാഭാവികമാണ്. ജനങ്ങൾക്ക് ഹാനികരമാകുന്ന ഒന്നും ഉണ്ടാകില്ലെന്നും തീരുമാനം വന്നാൽ എല്ലാം ഒരേ ദിശയിൽ തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും. രണ്ട് മന്ത്രിസ്ഥാനം നല്‍കില്ല. അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേംവ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കും. ആദ്യം ടേം അനൂപ് ജേക്കബിന് നല്‍കാനാണ് ധാരണ. വിട്ടുവീഴ്ചയ്ക്ക് ഇല്ല എന്നായിരുന്നു മോന്‍സ് ജോസഫ് നേരത്തെ പറഞ്ഞത്. ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് വ്യക്തമാക്കിയതായും മോന്‍സ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. രണ്ട് മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതാണെന്ന ഉത്തമ വിശ്വാസത്തിലാണ് ആവശ്യമുന്നയിച്ചതെന്ന് മോന്‍സ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. ഏഴ് എംഎല്‍എമാര്‍ ജയിച്ചു വരികയുള്പ്പടെ ചെയ്ത സാഹചര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് മന്ത്രി സ്ഥാനം കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതാണ്. അത് ഞങ്ങള്‍ക്ക് തരുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നുള്ളതാണ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുന്നത് അദ്ദേഹം പറഞ്ഞു.
