Uncategorized

തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ; AIADMK എൻഡിഎ സഖ്യം വിട്ടേക്കും, TVKയെ പുറത്ത് നിന്ന് പിന്തുണയ്ക്കും

Spread the love

 

തമിഴ്നാട്ടിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. AIADMK എൻഡിഎ സഖ്യം വിട്ടേക്കും.

ടി വി കെയെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് എഐഎഡിഎംകെയുടെ നീക്കം. നാൽപതിൽ അധികം നിയുക്ത എം എൽ എമാർ ടി വി കെയെ പിന്തുണയ്ക്കും, എന്നാൽ ഭരണത്തിൽ പങ്കാളിയാവില്ല. ടിവികെയ്ക്ക് നിബന്ധനകളില്ലാതെ പിന്തുണ നൽകാൻ കോൺഗ്രസും തീരുമാനിച്ചു. സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം എടുത്തത്. മുതിർന്ന നേതാക്കളായ സി വി ഷൺമുഖത്തിൻ്റെയും എസ് പി വേലുമണിയുടെയും സംയുക്ത തീരുമാനം. ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമി തീരുമാനത്തിന് സമ്മതം മൂളിയെന്നാണ് സൂചന.എന്നാൽ എൻഡിഎ സഖ്യം വിടുമെന്ന കാര്യത്തിൽ എഐഎഡിഎംകെ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. വളരെ നിർണായകമായ നീക്കത്തിലേക്കാണ് എഐഎഡിഎംകെ കടക്കുന്നത്. വിജയ് ഇന്ന് ചെന്നൈയിലെത്തുന്ന ഗവർണറുമായി കൂടിക്കാഴ്ച നടത്തും. സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിക്കുകയും ചെയ്യും. നാളെ രാവിലെ 11.30 ന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും.