Uncategorized

എൽ ഡി എഫ് തന്നെ അധികാരത്തിൽ വരും; ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ല, ജോസ് കെ മാണി

Spread the love

 

സംസ്ഥാനത്ത് എൽ ഡി എഫ് തന്നെ ഭരണത്തിൽ വരുമെന്ന് ജോസ് കെ മാണി. കഴിഞ്ഞ തവണത്തേയും അതിന് മുൻപുമുള്ള എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിയിട്ടുണ്ട്. ഭൂരിപക്ഷം ജനങ്ങളുടെ കൈയ്യിലാണ്. അനുകൂലമായി ജനങ്ങൾ പ്രതികരിക്കും. എല്ലാ സീറ്റുകളും വിജയിക്കാൻ കഴിയുന്ന സീറ്റുകളാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.അതേസമയം, രാവിലെ എട്ട് മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിക്കും. തിരുവനന്തപുരം, വയനാട്, കോഴിക്കോട് ജില്ലകളിലെ സ്ട്രോങ്ങ് റൂമുകൾ തുറന്നു കഴിഞ്ഞു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. മലപ്പുറത്ത് സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ലെന്ന് ഉദ്യോഗസ്ഥർ. കാരണം അറിയില്ലെന്ന് ഉദ്യോഗസ്ഥരുടെ വിചിത്ര മറുപടി. സ്‌ട്രോങ് നേരത്തെ തുറന്നെന്ന UDF ആക്ഷേപം നിലനിൽക്കെയാണ് നടപടി.