Uncategorized

തലസ്ഥാനത്ത് ആവേശക്കടൽ; കിള്ളിപ്പാലത്ത് മോദിയുടെ റോഡ് ഷോ

Spread the love

 

തിരുവനന്തപുരത്തെ എൻ ഡി എ ക്യാമ്പിന് ആവേശം പകർന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ. കിള്ളിപ്പാലം മുതൽ കരമന വരെയാണ് റോഡ് ഷോ. ആയിരക്കണക്കിന് ആളുകളാണ് മോദിയെ കാണാനായി തലസ്ഥാനത്തെ എത്തിയിരിക്കുന്നത്. റോഡ് ഷോയ്ക്ക് ശേഷം നേമം, കഴക്കൂട്ടം വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. രാത്രി 7.15 ഓടെ റോഡ് ഷോ അവസാനിക്കും.മോദിക്കൊപ്പം 4 മണ്ഡലങ്ങളിലെ സ്ഥാനാർഥികളും വാഹനത്തിൽ ഉണ്ടായിരുന്നു.രാജീവ് ചന്ദ്രശേഖരിന്റെയും ആർ ശ്രീലേഖയുടെയും കരമന ജയൻ വി മുരളീധരന്റെയും ഫ്ളെക്സുകൾ ഉയർത്തിയാണ് പ്രവർത്തകർ മോദിയെ അഭിവാദ്യം ചെയ്‌തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ മോദി തിരുവനന്തപുരത്ത് എത്തിയിരുന്നു അതിന് ശേഷം ഇത് രണ്ടാമത്തെ വരവാണ്. തിരുവല്ലയിലെ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയത്.