Uncategorized

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രയേലില്‍ എത്തി; ഹൃദ്യമായ സ്വീകരണം

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കി ഇസ്രായേല്‍. ടെല്‍ അവീവില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും വിമാനത്താവളത്തില്‍ നേരിട്ട് എത്തി സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ഏഴ് കരാറുകളില്‍ ഒപ്പുവയ്ക്കുമെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ വക്താവ് ഗൈ നിര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Narendra Modi meets Benjamin Netanyahu in Tel Aviv)പ്രിയപ്പെട്ട സുഹൃത്ത് നരേന്ദ്രമോദിക്ക് ഇസ്രായേലിലേക്ക് സ്വാഗതമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ഇതോടെ ഇസ്രായേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ നേതാവാകും പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഇസ്രായേല്‍ വലിയ ആകാംക്ഷയിലെന്ന് വക്താവ് ഗൈ നിര്‍ വ്യക്തമാക്കി.ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നാളെ നടക്കും. വ്യാപാരം പ്രതിരോധം ഉള്‍പ്പെടെ വിവിധ മേഖലകളിലെ സഹകരണത്തിലുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവക്കും.

പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇസ്രായേലുമായുള്ള ഇടപാടുകള്‍ക്ക് പിന്നില്‍ എപ്സ്റ്റിന്‍ ആണ് എന്നും അനില്‍ അംബാനി മുഖേന ജെഫ്രി എപ്സ്റ്റീനുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തിയിരുന്നു എന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആരോപിച്ചു.