Sunday, May 24, 2026
Latest:
Uncategorized

‘സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി, നയങ്ങളെയും പദ്ധതികളെയും വിമര്‍ശിച്ചു’; ബി.അശോകിനും എന്‍.പ്രശാന്തിനും സസ്‌പെന്‍ഷന്‍ ഒരേ കാരണം പറഞ്ഞ്

Spread the love

 

.അശോകിനും എന്‍.പ്രശാന്തിനും സസ്‌പെന്‍ഷന്‍ ഒരേ കാരണം പറഞ്ഞ്. രണ്ടാമത്തെ സസ്‌പെന്‍ഷന്‍ നടപടിയുടെ പകര്‍പ്പ് . ഉത്തരവില്‍ ബി.അശോകിനെതിരെയുള്ള അതേ കുറ്റങ്ങളാണ് പ്രശാന്തിന് മേലും ചുമത്തിയിട്ടുള്ളത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി, സര്‍ക്കാര്‍ നയങ്ങളെയും പദ്ധതികളെയും വിമര്‍ശിച്ചു, അനുമതിയില്ലാതെ മാധ്യമങ്ങളില്‍ സംസാരിച്ചു എന്നിങ്ങനെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. ഇന്നലെ രാത്രിയിലാണ് ഉത്തരവിറക്കിയത്. (B. Ashok and N. Prashanth were suspended for the same reason)

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന വേദിയിലായിരുന്നു ഇടത് സര്‍ക്കാറിനെ കരിനിഴലിലാക്കിയും വിമര്‍ശിച്ചും ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.സര്‍ക്കാറിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നതായിരുന്നു ചടങ്ങില്‍ പങ്കെടുത്ത പ്രശാന്ത് നായര്‍ ഐഎഎസിന്റെ വേദിയില്‍ വച്ചുള്ള പ്രധാന ആരോപണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംസാരസ്വാതന്ത്ര്യം ലഭിച്ചാല്‍ പല മേഖലകളിലും മാറ്റങ്ങള്‍ വരുമെന്നും കേരളത്തില്‍ നടക്കുന്നത് കമ്മീഷന്‍ അടിസ്ഥാനത്തിലുള്ള അഴിമതി എന്നും പ്രശാന്ത് നായര്‍ ഐഎഎസ് പറഞ്ഞു.

അഴിമതിക്കായി ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളില്‍ ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടിക്കണക്കിന് ഫണ്ട് നിയമ വിരുദ്ധമായി വക മാറ്റുന്നുണ്ടെന്നും എന്‍ പ്രശാന്ത് ആരോപിച്ചു. തനിക്കെതിരായ എല്ലാ നടപടികളും മുഖ്യമന്ത്രി അംഗീകരിച്ച് ചെയ്തതാണെന്നും എന്‍ പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. ബി അശോകിനെതിരെ അടക്കം എടുത്ത നടപടികള്‍ നിയമപരമായി നിലനില്‍ക്കില്ല ഭരണഘടനയ്ക്ക് മുകളില്‍ ഉത്തരവിടാന്‍ ആര്‍ക്കും സാധിക്കില്ലന്നും എന്‍ പ്രശാന്ത്.