Uncategorized

കെ സി വേണുഗോപാലിന്റെ ഇടപെടല്‍; ഒന്നര മാസത്തോളമായി ഇറാനിയന്‍ കപ്പലില്‍ കുടുങ്ങിയ ആലപ്പുഴ സ്വദേശി നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തി

Spread the love

 

കെ സി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസത്തോളമായി (46 ദിവസം) ഇറാനിയന്‍ കപ്പലില്‍ കുടുങ്ങിയ എഞ്ചിന്‍ ടെക്‌നീഷ്യനായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിന്‍ ജോര്‍ജ് നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തി.

 

 

ദുബായ് ബേസ്ഡ് ആയ സീ സ്റ്റാര്‍ ഷിപ്പിങ് കമ്പനിയിലെ ഇറാന്‍ ചരക്ക് കപ്പലില്‍ ആണ് ജെറിന്‍ ജോലി ചെയ്തിരുന്നത്. ഗള്‍ഫ് മേഖലയിലെ യുദ്ധത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്തെ തുടര്‍ന്ന് കപ്പലിന് യാത്ര തുടരാന്‍ കഴിഞ്ഞില്ല. കപ്പലില്‍ അകപ്പെട്ട ജെറിന്‍ ജോര്‍ജിനെ നാട്ടിലെത്തിക്കാനുള്ള സഹായമായി കുടുംബം കെ സി വേണുഗോപാല്‍ എംപിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വേണുഗോപാല്‍ വിദേശകാര്യ മന്ത്രാലയവുമായും ഇറാന്‍ എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തി. എന്നാല്‍, ഇറാന്‍ തീരത്ത് എത്തിയ ശേഷം കപ്പലിന്റെ ക്യാപ്റ്റന്‍ അനുമതി ലഭിച്ച എങ്കില്‍ മാത്രമേ ജെറി ജോണിന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നതാണ് ഇറാന്‍ അംബാസിഡര്‍ എംപിയെ അറിയിച്ചത്. തുടര്‍ന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസിയിലെ അംബാസിഡറുമായും കെസി വേണുഗോപാല്‍ ഇടപെട്ട് ആശയവിനിമയം നടത്തി ഇറാന്‍ തീരത്തേക്ക് കപ്പലടുപ്പിച്ചു. തത്ഫലമായി ജെറി ജോണിന് കപ്പല്‍ നിന്ന് ഇറക്കാനുള്ള അനുമതി കമ്പനിയില്‍ നിന്ന് ലഭിച്ചു.ശേഷം, ഇറാന്റെയും അര്‍മേനിയുടേയും അതിര്‍ത്തിയോട് ചേര്‍ന്ന് ഒരു ഹോട്ടലില്‍ എല്ലാ സൗകര്യങ്ങളോടു കൂടിയും ജെറി ജോണ്‍ താമസമൊരുക്കി. ഇതിനിടെ ജെറിന്‍ ജോണിന്റെ കുടുംബാംഗങ്ങളുമായി കെസി വേണുഗോപാല്‍ എംപിയും ആശയവിനിമയം നടത്തി അതുവരെയുള്ള സ്ഥിതിഗതികള്‍ വിവരിച്ചു.

 

ഇറാന്‍ വഴി നാട്ടിലേക്ക് എത്താന്‍ വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ അര്‍മേനിയ വഴിമാത്രമേ നാട്ടിലേക്ക് ജെറിന്‍ ജോണിന് തിരിക്കാനാകൂ എന്ന് മനസിലാക്കിയ കെ സി വേണുഗോപാല്‍ അര്‍മേനിയ വിസയ്ക്കുള്ള നടപടിക്രമങ്ങള്‍ക്കായി എംബസിയെ ബന്ധപ്പെട്ടു. വിസ നടപടികള്‍ പൂര്‍ത്തിയാക്കി എംപിയുടെ ചെലവില്‍ ടിക്കറ്റ് എടുത്തു നല്‍കി ജെറിന്‍ ജോണിനെ നാട്ടിലേക്ക് എത്തിച്ചത്. ഇന്ന് രാവിലെ (മേയ് 3) കൊച്ചി വിമാനത്തവളത്തിലെത്തിയ ജെറിന്‍ സ്വദേശത്തേക്ക് തിരിച്ചു.