Tuesday, March 31, 2026
Latest:
Kerala

മുനമ്പത്ത് ഫൈബർ ബോട്ട് മുങ്ങി; നാല് പേരെ കാണാനില്ല

Spread the love

എറണാകുളം മുനമ്പത്തിനടുത്ത് ഫൈബര്‍ ബോട്ട് മുങ്ങി. അപകടത്തിൽ നാല് പേരെ കാണാതായി. ഏഴ് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. മാലിപ്പുറത്ത് നിന്ന് ഇൻബോർ‍ഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടാണ് മുങ്ങിയത്. നന്മ എന്നാണ് ബോട്ടിന്റെ പേര്. 10.9 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. ഒഴുക്കിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്.