NationalTop News

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; സംസ്ഥാന സർക്കാരുകൾക്ക് അല്പായുസ്; 2034 മുതൽ രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക്

Spread the love

രാജ്യം ഒറ്റ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളിലേക്ക് കടക്കുകയാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു കഴിഞ്ഞു. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിച്ചത്. വോട്ടെടുപ്പിൽ ഭൂരിപക്ഷത്തിന്റെ അനുമതിയോടെയാണ് ബിൽ അവതരണം നടന്നത്. ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരേ സമയത്ത് നടത്തുന്നതാണ് ബില്ലിലെ വ്യവസ്ഥ. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിനിടെയാണ് ബില്ല് ലോക്സഭയിൽ എത്തിയത്.

ഒരേ സമയം തിരഞ്ഞെടുപ്പ് എന്ന പ്രക്രിയ 2034 വരെ നടക്കില്ല. ഭരണഘടനയിലെ 82ാം വകുപ്പ് (A)(ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുക) കൂട്ടിച്ചേർക്കാനും 83(പാർലമെന്റ് സഭകളുടെ കാലാവധി), 172, 327 വകുപ്പുകൾ(നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യവസ്ഥകൾ ഉണ്ടാക്കാനുള്ള പാർലമെന്റിന്റെ അധികാരം) ഭേദഗതി ചെയ്യാനും ബിൽ നിർദേശിക്കുന്നു. ഇതിൽ നാല് ഭേദഗതികളാണ് വ്യവസ്ഥ ചെയ്യുന്നത്.

2029ൽ ലോക്‌സഭ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. ലോക്‌സഭയുടെ കലാവധി തീരുന്നതിന് ഒപ്പം സംസ്ഥാന നിയമസഭകളുടെയും കലാവധി തീരുന്നതായി രാഷ്ട്രപതി വിജ്ഞാപനം ഇറക്കുന്നതടക്കമുള്ളവയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടത്തിൽ നടത്തുന്നതാണ് വ്യവസ്ഥ ചെയ്യുന്നതാണ് രണ്ടാമത്തെ ബില്ല്. നിലവിൽ 2024-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സിറ്റിങ് കഴിഞ്ഞതിനാൽ ഇനി 2029-ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആദ്യ ലോക്‌സഭാ സിറ്റിങ്ങിന്റെ നിയമനതീയതി വിജ്ഞാപനം ചെയ്യാനാകൂ. 2034-ൽ മാത്രമേ നിയമസഭയിലേക്കും പാർലമെന്റിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്താനാകുകയുള്ളുവെന്നാണ് അതിനർത്ഥം.

82 എ (1) എന്ന പുതിയ വ്യവസ്ഥ പ്രകാരം പൊതുതെരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭയുടെ ആദ്യ സിറ്റിങ്ങിന്റെ തീയതി രാഷ്ട്രപതി വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. ‘നിയമന തീയതി’ എന്നാണ് ഇത് അറിയപ്പെടുക. 82 എ (2) എന്ന വ്യവസ്ഥ പ്രകാരം പ്രസ്തുത ‘നിയമന തീയതി’ക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ നിയമസഭകൾക്കും അടുത്ത പാർലമെന്ററി തെരഞ്ഞെടുപ്പു വരെ മാത്രമേ കാലാവധി ഉണ്ടാകുകയുള്ളു. അതായത് അവയുടെ കാലാവധി വെട്ടിച്ചുരുക്കപ്പെടും. രണ്ട് ഘട്ടങ്ങളായാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളും രണ്ടാം ഘട്ടത്തിൽ പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പും നടക്കും.

ഫലത്തിൽ 2024-നും 2028നും ഇടയിൽ രൂപീകൃതമാകുന്ന സംസ്ഥാന സർക്കാരുകൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയില്ല. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെയായിരിക്കും അവയുടെ കാലാവധി. അതിന് ശേഷം സ്വയമേവ ലോക്‌സഭാ, നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കും. തൂക്കുസഭയോ അവിശ്വാസ പ്രമേയമോ അത്തരത്തിലുള്ള എന്തെങ്കിലും സംഭവമോ ഉണ്ടായാൽ പുതിയസഭ രൂപീകരിക്കുന്നതിന് പുതിയ തിരഞ്ഞെടുപ്പ് നടത്താമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.അതേസമയം ഏക വോട്ടർ പട്ടികയും വോട്ടർ ഐഡി കാർഡും സംബന്ധിച്ച നിർദ്ദേശിച്ച മാറ്റങ്ങൾക്ക് കുറഞ്ഞത് പകുതി സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്.

എന്നാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കൊണ്ട് നേട്ടം ഉണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുമിച്ചായാൽ, നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകൾ സർക്കാരിനും പ്രചരണവുമായി ബന്ധപ്പെട്ട ചെലവുകൾ രാഷ്ട്രീയ പാർട്ടികൾക്കും കുറയും. ഒ​റ്റ​ ​രാ​ജ്യം​ ​ഒ​റ്റ​ത്തി​ര​ഞ്ഞെ​ടു​പ്പി​ന് ​പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ൽ​ ​സ​മ​വാ​യ​മാ​യാ​ലും​ ​ത​യ്യാ​റെ​ടു​പ്പി​ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​ചോ​ദി​ച്ചേ​ക്കും. അതേസമയം നിയമം പ്രായോ​ഗികമല്ലെന്ന വാദം ഒരു വശത്ത് ഉയർന്ന് വരുന്നു. അതിൽ പ്രധാനമായി ചൂണ്ടിക്കാണിക്കുന്ന വിമർശനം നിയമം പ്രാബല്യത്തിൽ വരുന്നതോടെ ലോക്സഭയുടെ കാലാവധിക്കൊപ്പം നിയമസഭകളുടെ കാലാവധിയും അവസാനിക്കുന്നതാണ്. കൂടാതെ ഫെഡറിലിസത്തെ തകർക്കുന്നതാണ് ബില്ലെന്ന വിമർശനമാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്നത്.

ലോക് സഭയിലെ വോട്ടെടുപ്പിൽ ഭൂരിപക്ഷത്തിന്റെ അനുമതിയോടെയാണ് ബിൽ അവതരണം. 269 അംഗങ്ങൾ അനുകൂലിച്ചും 198 പേർ എതിർത്തും വോട്ട് ചെയ്തു. ആദ്യമായി ബില്ല് അവതരണം വോട്ടിനിട്ട് തീരുമാനിക്കേണ്ട സാഹചര്യമാണ് ഒരുങ്ങിയത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയ ബില്ല് അവതരണം കൂടിയായി ഒരു രജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് മാറി. ലോക്സഭയിൽ അവകതരിപ്പിച്ചിരിക്കുന്ന ബില്ല് വിശദമായ കൂടിയാലോചനകൾക്കായി പാർലമെന്റിന്റെ സംയുക്ത സമിതിക്ക് വിടാൻ തീരുമാനിച്ചിരിക്കുകയാണ്. 2034ൽ രാജ്യം ഒറ്റ തെര‍ഞ്ഞെടുപ്പിനെ അഭിമൂഖീകരിക്കേണ്ടിവരും.