പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് BJP വിലയിരുത്തൽ; കടുത്ത നടപടിക്ക് സാധ്യത
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയകാരണം നഗരസഭാ ഭരണമെന്ന് ബിജെപി വിലയിരുത്തൽ. നഗരസഭ വൈസ് ചെയർമാന്റേയും സ്റ്റാന്റിങ് കമ്മറ്റി ചെയർന്റേയും നിലപാടുകളാണ് വോട്ട് കുറയാൻ കാരണം. ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ വിവരം അറിയിച്ചു. കടുത്ത നടപടിക്ക് സാധ്യതയെന്ന് സൂചന. നഗര ഭരണക്കാർ ബിജെപി സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ചതാണ് പരാജയ കാരണമെന്നും വിലയിരുത്തൽ
നഗര സഭയുടെ അമിത ഫീസ് ഈടാക്കലും നഗര വികസന പ്രശ്നങ്ങളും തിരിച്ചടി ആയി. സംസ്ഥാന നേതൃ യോഗത്തിൽ വിശദമായ ചർച്ച നടത്താൻ തീരുമാനം. പാലക്കാട് നഗര സഭ ആരോഗ്യ സ്ഥാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ സ്മിതേഷിന് എതിരെ വിമർശനം. അമിത ഫീസ് കുറക്കാൻ സംസ്ഥാന കമ്മറ്റി നിർദേശം പാലിച്ചില്ലെന്ന് വിമർശനം. ഭരണമുള്ള പാലക്കാട് നഗരസഭയിൽ വോട്ട് കുറഞ്ഞത് ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വച്ച് താരതമ്യം ചെയ്യുമ്പോൾ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കുറഞ്ഞത്,സന്ദീപ് വാര്യരുടെ സാന്നിധ്യവും അവസാനഘട്ടത്തിൽ ബിജെപിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ശക്തിമേഖലയിലെ തോൽവിയിൽ നടപടിയെന്താണെന്ന് കണ്ടറിയേണ്ടത്. വോട്ട് കുറഞ്ഞത് പുരിശോധിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്ഥാനാർഥി സി കൃഷ്ണകുമാറും വ്യക്തമാക്കിയിരുന്നു.