Friday, December 13, 2024
Latest:
KeralaTop News

‘പിലോപ്പിയ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്നായിരുന്നു സിപിഐഎം വാദം, ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റിപ്പാർപ്പിച്ചോ’; പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

Spread the love

സീ പ്ലെയിനിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. സീ പ്ലെയിനിൽ ഇടത് സർക്കാർ മേനിപറയുന്നതു കേട്ടാൽ ചിരിയാണ് വരുന്നതെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം.

ഉമ്മൻചാണ്ടി സർക്കാർ 2012 ൽ പദ്ധതി കൊണ്ടുവന്നപ്പോൾ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിർത്തവരാണ് സി.പി.ഐ.എമ്മുകാർ. പിലോപ്പിയ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്നായിരുന്നു വാദം. എന്തേ ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റി പാർപ്പിച്ചോ എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

മേനിപറയും മുമ്പ് സോറിയാണ് ഇടതുപക്ഷം പറയേണ്ടത്. സിപിഎഐമ്മിന് ബുദ്ധിയുണ്ടാവാൻ എത്ര കാലം എടുക്കും? സി പ്ലെയിന് മുമ്പേ എക്സ്പ്രസ് ഹൈവേയേയും സിപിഐഎം എതിർത്തു. പശുവിനെ എങ്ങനെ അപ്പുറത്തു നിന്നും ഇപ്പുറത്തെത്തിക്കുമെന്നാണ് അന്ന് ചോദിച്ചത്.

ഇത്തരം വിഡ്ഡി ചോദ്യങ്ങൾ യുഡിഎഫ് ചോദിക്കാത്തതിനാൽ സർക്കാറിന് മുന്നോട്ടു കൊണ്ടുപോകാനായി. നല്ല കാര്യങ്ങളെ യുഡിഎഫ് എതിർക്കാത്തതു കൊണ്ടാണ് ഈ സർക്കാരിന് അതൊക്കെ നടപ്പാക്കാനാവുന്നതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.