KeralaTop News

ADGP അജിത് കുമാറിനെതിരായ നടപടിയിൽ ഇന്ന് തീരുമാനം? തൃശൂർ പൂരം വിവാദത്തിലെ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും

Spread the love

ഗുരുതര ആരോപണങ്ങൾ നേരിടുന്ന എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ എന്ത് നടപടിയെടുക്കുമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. അപ്രധാന തസ്തികയിലേക്ക് മാറ്റി എതിർപ്പ് ശമിപ്പിക്കാനാണ് സർക്കാർ ശ്രമം. സഭാസമ്മേളനം തുടങ്ങുന്നതിനുമുൻപ്‌ എംആർ അജിത്കുമാറിനെ മാറ്റിനിർത്താനാണ് സാധ്യത.

അതേസമയം തൃശൂർ പൂരം വിവാദത്തിലെ അന്വേഷണറിപ്പോർട്ട് ഉടൻ കൈമാറിയേക്കും. ചെന്നൈയിലുള്ള എഡിജിപി തിരിച്ചെത്തിയാലുടൻ റിപ്പോർട്ട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും കൈമാറും. അന്വേഷണം പ്രഖ്യാപിച്ച് അഞ്ചു മാസങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് നൽകുന്നത്. അതേസമയം പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളും തുടർന്നുള്ള വിവാദങ്ങൾക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് വാർത്ത സമ്മേളനം.

എഡിജിപി എംആർ അജിത് കുമാറിന് എതിരായ ആരോപണങ്ങൾ, തൃശൂർ പൂരം വിവാദം, പി ശശിക്ക് എതിരായ പരാതി, മുന്നണിക്ക് അകത്തെ അതൃപ്തി തുടങ്ങിയ വിഷയങ്ങളിൽ അടക്കം മുഖ്യമന്ത്രി പ്രതികരിക്കുമെന്നാണ് കരുതുന്നത്. തൃശൂർ പൂരം വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്ന് സിപിഐ സമ്മർദം ചെലുത്തുന്നതിനിടെ ആണ് മുഖ്യമന്ത്രി മൗനം വെടിയുന്നത്.