Sunday, April 19, 2026
Kerala

വി.ഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

Spread the love

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിൽ വച്ചാണ് സംഭവം. എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം.

ആപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം. മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. പിന്നീട് അദ്ദേഹം മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.