Kerala

‘സംഘ പരിവാറിന്റെ അജണ്ടകൾക്ക് വഴങ്ങി’; SNDP നേതൃത്വത്തെ വിമർശിച്ച് പുത്തലത്ത് ദിനേശൻ

Spread the love

എസ്എൻഡിപി നേതൃത്വത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ. എസ്എൻഡിപി അവരുടെ ദർശനങ്ങളിൽ നിന്നും മാറിയെന്ന് വിമർശനം. എസ്എൻഡിപി അതിന്റെ കാഴ്ചപ്പാടുകളിൽ നിന്നും മാറിയെന്നും സംഘപരിവാറിന്റെ അജണ്ടകൾക്ക് വഴങ്ങിയെന്നും പുത്തലത്ത് ദിനേശൻ വിമർശിച്ചു.

മറ്റെന്തോ താല്പര്യങ്ങൾക്ക് വേണ്ടി സംഘപരിവാർ വക്താക്കളുടെ ഇടയിലേക്ക് അതിനെ കൊണ്ടുപോകാൻ ശ്രമം നടക്കുന്നു. നവോത്ഥാന മൂല്യങ്ങളെ തകർത്ത് എസ്എൻഡിപിയെ സംഘപരിവാറിന്റെ പാളയത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വം എസ്എൻഡിപിക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നു. എന്നാൽ ജി സുധാകരൻ ഉൾപ്പെടെയുള്ളവർ വെള്ളാപ്പള്ളി നടേശനം പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിമർശനവുമായി എത്തുന്നത്.

ആലപ്പുഴയിൽ സംഘടിപ്പിച്ച മുതിർ നേതാവ് പികെ ചന്ദ്രാനന്ദൻ അനുസ്മരണ പരിപാടിയിലായിരുന്നു എസ്എൻഡിപി നേതൃത്വത്തെ പുത്തലത്ത് ദിനേശൻ വിമർശിച്ചത്. ആലപ്പുഴയിൽ വോട്ട് കുറഞ്ഞതും പലയിടത്തും ഇടത് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയതിനും എസ്എൻഡിപിക്കും എസ്എൻഡിപി നേതൃത്വത്തിനും പങ്കുണ്ടെന്ന് പുത്തലത്ത് ദിനേശൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.