Kerala

ബെവ്കോ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു; ശമ്പളവും ആനുകൂല്യവും ലഭിക്കാത്തതിൽ നിരാശനായെന്ന് കുടുംബം

Spread the love

കോഴിക്കോട്: ബീവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരനായ മധ്യവയസ്‌കന്‍ തൂങ്ങിമരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളേജ് അടിവാരം സ്വദേശി ശശികുമാര്‍(56) ആണ് വീട്ടുപരിസരത്ത് തൂങ്ങിമരിച്ചത്. കോഴിക്കോട് പാവമണി റോഡിലെ ഔട്ട്‌ലെറ്റില്‍ എല്‍ഡി ക്ലര്‍ക്കായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

അതേസമയം, കഴിഞ്ഞ ഒന്‍പത് മാസമായി ശമ്പളം ലഭിക്കാത്തതിനാൽ നിരാശനായാണ് ശശികുമാര്‍ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ബോണസ് ഇനത്തില്‍ ഒരു ലക്ഷം രൂപയോളം ലഭിക്കാനുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. കഴിഞ്ഞ ദിവസം ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കരുതിയതായും, എന്നാല്‍ അദ്ദേഹത്തിനെതിരായി ഒരു പരാതി മേലുദ്യോഗസ്ഥര്‍ക്ക് ലഭിച്ചതിനാല്‍ ഇത് മുടങ്ങുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വീടിന് പുറകിലാണ് ശശികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.