Friday, February 13, 2026
Latest:
Kerala

കോഴിക്കോട് ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

കോഴിക്കോട് ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഓർക്കാട്ടേരി സ്വദേശി രണ്‍ദീപ്(30), കുന്നുമക്കര സ്വദേശി അക്ഷയ്(23) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും അമിത അളവില്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം.

ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങളുടെ സമീപത്ത് നിന്ന് സിറിഞ്ച് ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്. യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചത് ആണ് ഇരുവരുടെയും മരണത്തിന് കാരണമായേക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.