Sunday, November 17, 2024
Latest:
Kerala

കരുവന്നൂർ തട്ടിപ്പ്; എം എം വർഗീസും പി കെ ബിജുവും ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരായേക്കും

Spread the love

കരുവന്നൂർ തട്ടിപ്പ്കേസിൽ എം എം വർഗീസും പി കെ ബിജുവും ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരായേക്കും.കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇരുവർക്കും നിർദേശം നൽകിയത്.

കേസുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു, സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, കൗണ്‍സിലര്‍ പികെ ഷാജൻ എന്നിവരെ ഇഡി മണിക്കൂറുകളോളം ഇക്കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് തന്നെ തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ആദായനികുതി വകുപ്പ് റെയ്ഡും നടന്നിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഐഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും ഇവ വഴി കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നുമാണ് ഇഡി വാദം.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സിപിഎം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ നീക്കം തന്നെയെന്ന് തന്നെയാണ് സിപിഐഎം ആവര്‍ത്തിക്കുന്നത്.

അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്താൻ ബിജെപിയുടെ നീക്കം. 15ന് നരേന്ദ്ര മോദിയെ കരുവന്നൂരിനടുത്ത്, ഇരിങ്ങാലക്കുടയിലെത്തിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതായി സൂചന.